11:37pm 02 November 2026
NEWS
ഐ സി ബി എഫ് സ്വാതന്ത്ര്യ ദിനാഘോഷം
20/08/2025  09:59 AM IST
nila
ഐ സി ബി എഫ് സ്വാതന്ത്ര്യ ദിനാഘോഷം

ദോഹ:  ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ICBF)  ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി, ഇന്ത്യൻ എംബസിയുമായി ചേർന്ന് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ദിവസം  വൈകുന്നേരം അബു ഹമൂറിലെ ഐ സി സി  അശോക ഹാളിൽ  
സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ  വിപുൽ മുഖ്യാതിഥിയായിരുന്നു.  എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓർഡിനേറ്റിങ് ഓഫീസ റുമായ   ഈഷ്  സിങാൾ, ലേബർ ഓഫീസർ  രവി രഥി, എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.
സാമൂഹ്യ സേവന രംഗത്തെ  സ്തുത്യർഹമായ സംഭാവനകൾക്ക് ജനസേവകരായ വിവിധ മേഖലകളിലുള്ളവരെ എംബസി പ്രത്യേക  പുരസ്കാ രം നൽകി ആദരിച്ചു. അവരുടെ പ്രവർത്തനങ്ങളെ അംബാസഡർ ശ്ലാഘിക്കുകയും ഇത്തരം അംഗീകാരങ്ങൾ മറ്റുള്ളവർക്ക് പ്രചോദനവുമെന്നും പ്രത്യാശിച്ചു. ആഘോഷ പരിപാടികൾക്ക് മുന്നോടിയായി  നൂറോളം മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യകിറ്റുകൾ അംബാസഡർ വിതരണം ചെയ്തു.
ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ  പ്രസാദ്  ഗാരു , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ  കെ.വി. ബോബൻ, ഐ.സി.സി ജനറൽ സെക്രട്ടറി ഏബ്രഹാം ജോസഫ്, ഐ.സി.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ  പി.എൻ. ബാബുരാജൻ,ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ്  നീലാങ്‌ഷു ഡെയ്,ഐ.ബി.പി.സി വൈസ് പ്രസിഡന്റ്  അബ്ദുൽ സത്താർ എന്നിവരും വിവിധ അസോസിയേറ്റഡ് സംഘടനാ സാരഥികളും  സമൂഹ നേതാക്കളും പങ്കെടുത്തു.
പ്രസിഡന്റ്  ഷാനവാസ് ബാവ യുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി  ദീപക് ഷെട്ടി സ്വാഗതവും.  ലേബർ & ഫിഷർമാൻ  വെൽഫെയർ   ഹെഡ്  ശങ്കർ ഗൗഡ് നന്ദിയും പറഞ്ഞു
പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തറിലെ വിവിധ പ്രവാസി വിഭാഗങ്ങൾക്കായി ഐ.സി.ബി.എഫും എംബസിയും നടത്തുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ജയിൽ സന്ദർശന വിഭാഗം മേധാവി  നീലാംബരി എസ്,   പ്രദീപ് പിള്ളൈ എന്നിവർ സാംസ്‌കാരിക പരിപാടികൾ ഏകോപിപ്പിച്ചു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ അമർവീർ സിംഗ്, മിനി സിബി, മണി ഭാരതി, ഇർഫാൻ അൻസാരി എന്നിവർ ചടങ്ങുകൾ ഏകോപിപ്പിച്ചു. തൊഴിലാളികൾക്കായി നടത്തിയ  സ്പോട്ട് ക്വിസ് മത്സരം വർക്കി ബോബൻ നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഒത്ത് കൂടാനും ആഘോഷിക്കാനും അവസരമൊരുക്കുന്ന ഇത്തരം പരിപാടികൾ ഐ.സി.ബി.എഫിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img